ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കൂട്ടവിവാഹം. മുഖ്യമന്ത്രി സാമുഹിക് വിവാഹ യോജനയുടെ ആഭിമുഖ്യത്തിലായിരുന്നു 97 വിവാഹങ്ങള്‍ നടന്നത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രയോജനകരമാക്കാനാണ് ഇത്തരത്തിലൊരു പദ്ധതി ആരംഭിച്ചത്. ഇത് പ്രകാരമാണ് ജില്ലയില്‍ ഇത്രയധികം വിവാഹം നടന്നത്. പദ്ധതിപ്രകാരം സംസ്ഥാനത്ത് ആകെ 15380 വിവാഹങ്ങളാണ് നടത്തപ്പെട്ടത്.
മുഖ്യമന്ത്രി സാമുഹിക് വിവാഹ യോജന ആരംഭിച്ച കഴിഞ്ഞ വര്‍ഷം ഗാസിയാബാദില്‍ നിന്നുള്ള പങ്കാളിത്തം വളരെ കുറവായിരുന്നു. ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി ഓരോ ദമ്പതിമാര്‍ക്കും നല്‍കുന്ന തുക 35000 ല്‍ നിന്നും 51000 ആയി ഉയര്‍ത്തിയിരുന്നു . കൂടുതല്‍ പേരിലേക്ക് പ്രയോജനമെത്തിക്കാന്‍ അപേക്ഷകരുടെ വാര്‍ഷിക വരുമാന പരിധി 2 ലക്ഷമായി കൂട്ടി. എന്നിരുന്നാലും അപേക്ഷകരുടെ എണ്ണം കുറവാണ് എന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
Post Your Comments