Latest NewsKerala

കണ്ണൂരില്‍ വീടിന്‍റെ ഗ്രില്‍സിലൂടെ വൈദ്യുതി കടത്തിവിട്ട് കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമം

കണ്ണൂര്‍:  വീടിന്‍റെ ഗ്രില്‍സിലൂടെ വൈദ്യുതി കടത്തിവിട്ട് ഒരു കുടുംബത്തെയാകെ അപായപ്പെടുത്താന്‍ ശ്രമം. കണ്ണൂരിലെ ഇരിട്ടിയിലാണ് സംഭവം. പയഞ്ചേരിയിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റായ അബ്ദുള്ളക്കുട്ടിയെയും കുടുംബത്തെയുമാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്.

അതിവിദഗ്‍ധമായാണ് പണി നടന്നുകൊണ്ടിരിക്കുന്ന തൊട്ടടുത്ത വീട്ടില്‍ നിന്നും രാത്രി മോട്ടോര്‍ വയര്‍ മുറിച്ച്‌ മാറ്റി വൈദ്യുത ലൈനില്‍ കൊളുത്തി നേരിട്ട് വീടിന്‍റെ ഗ്രില്‍സിലേക്ക് കണക്ക്ഷന്‍ കൊടുത്ത് വെച്ചിരിക്കുകയായിരുന്നു. രാവിലെ ഗ്രില്‍ സ്പര്‍ശിച്ച അബ്ദുളളകുട്ടി അല്‍ഭുതകരമായാണ് രക്ഷപ്പെട്ടത്.

കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റായ അബ്ദുള്ളക്കുട്ടി രാഷ്ട്രീയമായി എല്ലാവരുമായും സൗഹൃദത്തിലാണ്. രക്ഷിക്കാനെത്തിയതും സി പി എം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവര്‍. മുജാഹിദ് പ്രസ്ഥാനത്തില്‍ സജീവമായ, വ്യാപാരികൂടിയായ അബ്ദുള്ളക്കുട്ടിയെ ഇതില്‍ ശത്രുതയുള്ള ആരെങ്കിലും അപായപ്പെടുത്താന്‍ ശ്രമിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്.

രണ്ട് ദിവസത്തിനുള്ളില്‍ വ്യക്തമായ സൂചന ലഭിക്കുമെന്നും പ്രദേശത്തെക്കുറിച്ച്‌ അറിയുന്നയാളാണ് പിറകിലെന്നും പൊലീസ് പറയുന്നു. മതസംഘടനകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button