
പത്തനംതിട്ട : നൂറ്റിയിരുപത്തിനാലാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ മെത്രോപ്പൊലീത്ത. രണ്ടായിരത്തിപതിനെട്ടിലെ പ്രളയത്തിന് കാരണം സര്‍ക്കാരിന്റെ ബുദ്ധിശൂന്യതയാണെന്ന് അദ്ദേഹം ഉദ്ഘാടന ചടങ്ങില്‍ കുറ്റപ്പെടുത്തി സമൂഹത്തില്‍ വിഭാഗിയത വര്‍ദ്ധിച്ചതായും തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ധ്രുവീകരണം നടക്കുന്നതായും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രൗഡഗൗഭീരമായ സദസ്സിന് മുന്നില്‍ വെച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. അതിതീവ്ര മഴമുലമാണ് പ്രളയമുണ്ടായതെന്നും സര്‍ക്കാരല്ല ഇതില്‍ കുറ്റക്കാരെന്നും മുന്‍ ജലവിഭവ മന്ത്രി മാത്യു ടി തോമസ് വിഷയത്തില്‍ പ്രതികരിച്ചു.
Post Your Comments