ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച അഞ്ചു ഭീകരരെ തിരിച്ചറിഞ്ഞു. ഹിസ്ബുൾ മുജാഹിദീനിലെയും ലഷ്ക്കറെ ത്വയിബയിലെയും അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്നും ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തു. എട്ട് പ്രദേശവാസികൾക്ക് പരിക്കേറ്റു. അതേസമയം മരിച്ചവരുടെ മൃതദേഹങ്ങൾ നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
കുൽഗാമിലെ കെല്ലം ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം ഇന്നലെ രാത്രി മുതൽ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്തെ ഇൻറർനെറ്റ് സേവനം വിച്ഛേദിച്ചിരുന്നു.
Post Your Comments