Latest NewsKerala

പാനി പൂരി കഴിച്ച വീട്ടമ്മ അവശ നിലയില്‍

തൃപ്പൂണിത്തുറ: പാനി പൂരി കഴിച്ച വീട്ടമ്മ അവശനിലയില്‍. തൃപ്പൂണിത്തുറ കിഴക്കേക്കോയിലെ ശീകള പാനീയ കടയില്‍ നിന്നും പാനീ പൂരി കഴിച്ചയുടന്‍ ഇവര്‍ ശര്‍ദ്ദിക്കുകയായിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയായ മോഹനനും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്.തുടര്‍ന്ന് ഇവര്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ദുര്‍ഗന്ധം വമിക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത പാനിപൂരി കടയില്‍ നിന്നും പിടിച്ചെടുത്തു.

ഇന്നലെ രാത്രി എട്ടോടെയാണ് സംഭവമുണ്ടായത്. ബിസിനസുകാരനായ മോഹവും കുടുംബവും ഒരുമിച്ചാണ് കടയില്‍ പാനീ പൂരി കഴിക്കാന്‍ എത്തിയത്. അതേസമയം പാനിപൂരി രുചിച്ചപ്പോള്‍ തന്നെ വീട്ടമ്മയ്ക്ക് അസ്വസ്ഥയുണ്ടാവുകയായിരുന്നു. സ്ഥാപനത്തിലുള്ളവരോട് പരാതി പറഞ്ഞപ്പോള്‍ മോശമായി പെരുമാറിയെന്നും മോഹനന്‍ പരാതിപ്പെട്ടു.

ആലുവ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ വി. ഷണ്‍മുഖന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് കടയില്‍ പരിശോധന നടത്തിയത്. വീട്ടമ്മയ്ക്കു കഴിക്കാന്‍ നല്‍കിയ പാനിപൂരി ഭക്ഷ്യയോഗ്യമല്ലെന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നുവെന്നും ഓഫിസര്‍ പറഞ്ഞു. സാമ്പിളുകള്‍ ലാബില്‍ പരിശോധനയ്ക്കയക്കാനായി ശേഖരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button