ബെര്‍ലിന്‍: ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ് ലര്‍ വരച്ച അഞ്ചു ചിത്രങ്ങള്‍ ലേലത്തില്‍ വിറ്റതായി റിപ്പോര്‍ട്ട്. ഹിറ്റ്‌ലര്‍ വരച്ചെന്നു കരുതുന്ന അഞ്ചു ചിത്രങ്ങളാണ് ലേലത്തിന് വച്ചത്. ന്യൂറംബര്‍ഗ് നഗരത്തില്‍ വീല്‍ഡര്‍ കമ്പനിയാണ് ലേലം സംഘടിപ്പിച്ചത്. ന്നത്. മലനിരകളെ ചുംബിച്ചു നില്‍ക്കുന്ന തടാകം, ചൂരല്‍ കസേര, ഹിറ്റ്‌ലര്‍ കൂടെ കരുതിയിരുന്നു ഭാഗ്യ ചിഹ്നം എന്നിവയായിരുന്നു ലേലത്തിലെ പ്രധാന ആഘര്‍ഷണം. തടാകത്തിന്റെ ചിത്രത്തിന് 51,000 ഡോളറിലാണ് ലേലം തുടങ്ങിയത്. ലേലം സംഘടിപ്പിച്ച ന്യൂറംബര്‍ഗും ചരിത്ര പ്രാധാന്യമുള്ള നഗരമാണ്. 1945ല്‍ നാസി കുറ്റവാളികളെ വിചാരണ ചെയ്തത് ഇവിടെയാണ്.
അതേസമയം ചിത്രങ്ങളുടെ ലേലം വലിയ മാധ്യ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 31 ചിത്രങ്ങളാണ് ആദ്യം ലേലത്തില്‍ വയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പകുതിയിലധികം ചിത്രങ്ങളും വ്യാജമാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ഈ ചിത്രങ്ങള്‍ പിന്‍വലിക്കുകയായിരുന്നു. ലേലത്തിനു വച്ച ചിത്രങ്ങള്‍ ഹിറ്റ്‌ലര്‍ ഓസ്ട്രിയയില്‍ വച്ച് വരച്ചതാണെന്നാണ് കരുതപ്പെടുന്നത്.
Post Your Comments