തിരുവനന്തപുരം: പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് തീരത്ത് എന്‍ഒസി വാങ്ങാതെ ദേവികുളത്തെ പഞ്ചായത്തിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് അനധികൃത കെട്ടിട നിര്‍മ്മാണത്തിനെതിരെ പരാതി നല്കിയ എ വൈ ഔസേപ്പ്.
ഔസേപ്പ് നല്കിയ പരാതിയിലാണ് ദേവികുളം സബ്കളക്ടറായ രേണു രാജ് പരിശോധന നടത്താനായി ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തിയത്. പരിശോധന നടത്താനാകാതെ മടങ്ങിയ രേണു രാജിനെ ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന് അധിക്ഷേക്കുകയും ചെയ്തത് വിവാദമായിരുന്നു.
സിപിഐ അനുഭാവിയായ ഔസോപ്പ് ഒരു ചാനല്‍ ചര്‍ച്ചയിലാണ് പഞ്ചായത്തിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയത്. പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മ്മാണത്തിന് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. കെ ഡി എച്ച് കമ്ബനി വാഹന പാര്‍ക്കിംഗ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിര്‍മ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ്ബ് കളക്ടര്‍ രേണു രാജിന്റെ നടപടി.
എന്നാല്‍ പഞ്ചായത്തിന്റെ നിര്‍മ്മാണങ്ങള്‍ക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്നാണ് എംഎല്‍എയയുടെ വാദം.
Post Your Comments