Latest NewsKerala

സിപിഎം തയ്യാറായാൽ കേരളത്തിൽ സഹകരിക്കാമെന്ന് മുല്ലപ്പള്ളി

മലപ്പുറം: സിപിഎം തയ്യാറായാൽ കേരളത്തിൽ സഹകരിക്കാമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാൽ സിപിഎം ആയുധം താഴെ വെക്കുകയാണെങ്കിൽ മാത്രമേ സഹകരിക്കുകയുളളൂ എന്നും  അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കെതിരെ ഒരു വിമർശനവും പിണറായി വിജയൻ നടത്താത്തത് ഭയമുള്ളത് കൊണ്ടാണെന്നും മുല്ലപ്പള്ളി മലപ്പുറത്ത് പറഞ്ഞു. അക്രമം അവസാനിപ്പിക്കാൻ സിപിഎം തയ്യാറാകണമെന്നും അതിനായി ഈ നിലപാട് ഒരു ഉപാധിയാണ് മുന്നോട്ട് വക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ലാവലിന്‍ അഴിമതി പുറത്തുവരുമെന്ന ഭീതികൊണ്ടാണ് പിണറായി ബിജെപിയെ തൊടാത്തതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മുമായി ബംഗാളില്‍ ധാരണയുണ്ടാക്കിയത് കേരളത്തില്‍ ആശയക്കുഴപ്പമുണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button