കൊച്ചി: സിനിമാ മേഖലയിലെ പ്രശനങ്ങൾ പരിഹരിക്കാൻ സിനിമാ സംഘടനകള്‍ ഇന്ന് കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് രാവിലെ ഒമ്ബതിനാണ് ചര്‍ച്ച. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ഒരുമിച്ച് പങ്കെടുക്കുന്ന യോഗത്തില്‍ ചലച്ചിത്ര നിര്‍മ്മാണ വിതരണ മേഖലയിലെ പ്രതിനിധികളും പങ്കെടുക്കും.
സിനിമ ടിക്കറ്റിന് വിനോദ നികുതി ഏര്‍പ്പെടുത്തിയ ബജറ്റ് തീരുമാനവും, സിനിമാ സെറ്റുകളിലെ ആഭ്യന്തരപരാതി പരിഹാര സെല്‍ രൂപീകരണവുമാണ് പ്രധാന ചര്‍ച്ചാ വിഷയം. അതോടൊപ്പം മലയാള സിനിമാ താരങ്ങള്‍ക്കിടയില്‍ ആഭ്യന്തര കലാപത്തിന് വഴിവെച്ച അമ്മ- ഡബ്ല്യൂസിസി പ്രശ്നങ്ങളും മുഖ്യമന്ത്രിയും സംസ്കാരിക മന്ത്രി എ കെ ബാലനും പങ്കെടുക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും. ഒപ്പം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനായി രംഗത്തുള്ള വന്‍കിട കമ്ബനികള്‍ അമിത കമ്മീഷന് ഈടാക്കുന്നതും യോഗത്തിൽ ചർച്ച ചെയ്യും.
Post Your Comments