വായ്പ തിരിച്ചടവ് മുടങ്ങിയതില്‍ മനംനൊന്ത് കര്ഷകന് ജീവനൊടുക്കി
ബദിയഡുക്ക: : വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാഞ്ഞതില്‍ മനംനൊന്ത് കര്ഷകന് ജീവനൊടുക്കി. ആലക്കോട് തേര്‍ത്തല്ലി സ്വദേശിയും ബദിയഡുക്ക ചാലക്കോട് താമസക്കാരനുമായ തകടിയില്‍ ജെയ്സണ്‍ ജോസഫി (47)നെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ജെയ്സണ്‍ എട്ടു വര്‍ഷത്തോളം വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്നു. ഇതിനിടെ കാസര്‍ഗോട്ടെ ബാങ്കില്‍നിന്ന് കൃഷിക്കായി നാലര ലക്ഷം രൂപ വായ്പയെടുത്തു. വായ്പ കുടിശികയായതോടെ ബാങ്കില്‍നിന്ന് നിരന്തരം നോട്ടീസ് അയച്ചിരുന്നു. ഇതില്‍ അസ്വസ്ഥനായത് മൂലമാകാം ജെയ്സണ്‍ ജീവനൊടുക്കിയതെന്ന് സഹോദരന് ജോര്‍ജ്കുട്ടി പറഞ്ഞു.
Post Your Comments