മുംബൈ: സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്റെ മകള്‍ ഖതീജ പൊതു വേദിയില്‍ മുഖാവരണം ധരിച്ചെത്തിയ ചിത്രം വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. നിരവധി സൈബര്‍ സദാചാര വാദികളാണ് റഹ്മാനും മകള്‍ക്കുമെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. അതേസമയം സൈബര്‍ സദാചാരക്കാരെ ഉത്തരം മുട്ടിച്ച് റഹ്മാനും ഖതീജയും തന്നെ രംഗത്തെത്തിയതോടെ ഇരുവരും സമൂഹ മാധ്യമങ്ങളില്‍ താരങ്ങളായി മാറി.
പര്‍ദ്ദയും മുഖാവരണവും ധരിച്ച മകള്‍ ഖദീജ റഹ്മാനോടൊപ്പം വേദി പങ്കിടുന്ന ചിത്രത്തിനെതിരൊണ് വിമര്‍ശനം ഉയര്‍ന്നത്. എ.ആര്‍ റഹ്മാന് ഓസ്‌കാര്‍ പുരസ്‌കാരം നേടികൊടുത്ത സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിന്റെ പത്താം വാര്‍ഷികാഘോഷ വേളയിലാണ്‌സംഭവം. ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇതിനെതിരെ വിമര്‍ശനവുമായി ആളുകള്‍ രംഗത്തെത്തിയത്. റഹ്മാനെ പോലൊരാള്‍ മകളെ ഇങ്ങനെ യാഥാസ്ഥിക ചട്ടക്കൂട്ടില്‍ വളര്‍ത്തര്‍ത്തരുതെന്നായിരുന്നു റഹ്മാനെതിരെയുള്ള പ്രധാന വിമര്‍ശനം. റഹ്മാനില്‍ നിന്നും ഇങ്ങനെ ഇടുങ്ങിയ ചിന്താഗതി പ്രതീക്ഷിച്ചില്ലെന്നും മകളെ നിര്‍ബന്ധിക്കുന്നതെന്തിനാണ് എന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നു.
അന്ന് സദാചാര വാദികള്‍ക്കെതിരെ തക്കതായ മറുപടി റഹ്മാനും ഖതീജയും നല്‍കിയിരുന്നെങ്കിലും ഇന്നു വീണ്ടും ഇവരെ ഉത്തരു മുട്ടിക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം. എ ആര്‍ റഹ്മാന്‍. മക്കളായ ഖദീജ, റഹീമ, അമീന്‍ എന്നിവരുടെ ചിത്രങ്ങളാണ് റഹ്മാന്‍ ആരാധകരുമായി പങ്കുവച്ചത്. ഹലോ മാഗസിനുവേണ്ടി പോസ് ചെയ്യുന്ന ചിത്രം എന്ന അടിക്കുറിപ്പോടെയാണ് റഹ്മാന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. കണ്ണൊഴികെ മറ്റൊന്നും പുറത്തുകാണിക്കാതെയാണ് ചിത്രത്തില്‍ ഖദീജ നിന്നത്. റഹീമയാകട്ടെ, യാതൊരു മതചിഹ്നങ്ങളുമില്ലാത്ത സാധാരണ വേഷത്തിലും. ഖജീജയെ റഹ്മാന്‍ നിര്‍ബന്ധിച്ച് മുഖം മൂടുന്ന തരത്തിലുള്ള നിഖാബ് ധരിപ്പിക്കുകയാണെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍, സദാചാര വാദികള്‍ക്കാകെ മറുപടിയുമായി റഹ്മാന്‍ വീണ്ടുമെത്തിയിരിക്കുകയാണ്. മക്കളുടെ പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് റഹ്മാന്റെ മറുപടി.
https://www.instagram.com/p/BtnxyRYAm7j/?utm_source=ig_embed
https://www.instagram.com/p/Btofl3hg68L/?utm_source=ig_embed
ആദ്യ തവണ നിത അംബാനിക്കൊപ്പം ഭാര്യ സൈറയും രണ്ടു മക്കളും നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തായിരുന്നു താരത്തിന്റെ പ്രതികരണം. ചിത്രത്തില്‍ മൂത്ത മകള്‍ ഖതീജ പര്‍ദ്ദ ധരിച്ചാണ് നില്‍ക്കുന്നത്. എന്നാല്‍ ഭാര്യയും മകള്‍ റഹീമയും പര്‍ദ്ദ ധരിച്ചിട്ടില്ല എന്നും റഹാമാന്‍ കുറിച്ചു.
https://www.instagram.com/p/BtjSaENgzr4/?utm_source=ig_embed
ഖതീജ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. തന്നെ പര്‍ദ്ദ ധരിക്കാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ല എന്നായിരുന്നു ഖതീജയുടെ മറുപടി. ‘പൂര്‍ണ്ണ സമ്മതത്തോടും ബഹുമാനത്തോടും കൂടിയാണ് മുഖാവരണം ധരിച്ചത്. ജീവിതത്തില്‍ എന്ത് തെരഞ്ഞെടുക്കണമെന്ന് എനിക്ക് അറിയാം. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയാണ് ഞാന്‍. എല്ലാവര്‍ക്കും അവരുടെ ഇഷ്ടത്തിന് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഞാനും അത് മാത്രമാണ് ചെയ്തത്. ഒരു കാര്യത്തെ കുറിച്ച് പൂര്‍ണമായും മനസിലാക്കാതെ ഒന്നും പറയരുത്’; ഖതീജ കുറിച്ചു.
Post Your Comments