KeralaLatest NewsNews

സിനിമ സംഘടന അമ്മ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

കൊച്ചി: മലയാള സിനിമയിലെ സംഘടനയായ അമ്മയിലെ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വിനോദ നികുതി വര്‍ധന അടക്കം സിനിമാ വ്യവസായം നേരിടുന്ന പ്രശ്‌നങ്ങള്‍ സംഘം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍, മമ്മൂട്ടി, ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്.

വിഷയങ്ങള്‍ അടുത്ത മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമാ ടിക്കറ്റില്‍ 10 ശതമാനം നികുതി ചുമത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ബജറ്റ് നിര്‍ദ്ദേശത്തിനെതിരെയാണ് പ്രധാനമായും ചര്‍ച്ച നടന്നത്. 100 രൂപക്ക് താഴെയുള്ള ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ 10 ശതമാനവും 100 രൂപക്ക് മുകളിലുള്ളവക്ക് 15 ശതമാനവുമാണ് ഇപ്പോള്‍ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സംസ്ഥാന നികുതിയിലെ 10 ശതമാനം വരുന്നതോടെ ഇത് 25 ശതമാനം ഉയരുമെന്നാണ് സംഘടനാ നേതാക്കള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button