വൈ എസ് രാജശേഖര റെഡ്ഡിയുടെ പദയാത്ര ആസ്പദമാക്കിയാണ് മഹി വി രാഘവ് ഒരുക്കിയ മമ്മൂട്ടി ചിത്രത്തിന് മികച്ച മുന്നേറ്റം. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയെത്തിയ യാത്ര തെലുങ്കിലാണ് ഒരുക്കിയത്. ചിത്രത്തിന് തെലുങ്കില്‍ മാത്രമല്ല, മലയാളത്തിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍ അറിയാനാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ചിത്രം റെക്കോര്‍ഡുകള്‍ പലതും മാറ്റിക്കുറിക്കുമെന്ന് പ്രേക്ഷക പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്. യു എസിലെ ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ എത്തിയത് പോലെ തന്നെ യുഎസിലും യാത്രയ്ക്ക് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. സിനിമയുടെ റിലീസ് ദിവസം 55 ലക്ഷം (ഇന്ത്യന്‍ രൂപ) യാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ യുഎസ് ബോക്‌സോഫീസിലെ ഏറ്റവും വലിയ വിജയമാകാന്‍ സാധ്യതയുള്ള സിനിമയുടെ രണ്ടാം ദിനത്തിലെ ആദ്യ പ്രദര്‍ശനങ്ങളില്‍ നിന്ന് തന്നെ 1 ലക്ഷം ഡോളറിന് (71) ലക്ഷം രൂപയ്ക്ക് മുകളിലെത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Post Your Comments