Latest NewsEducation

സർവകലാശാല സേവനങ്ങൾ പൂർണ്ണമായും ഓൺലൈനിലേക്ക്

തിരുവനന്തപുരം•കേരളത്തിലെ സർവകലാശാലകളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. വിദ്യാർത്ഥികൾക്കുള്ള അറിയിപ്പു മുതൽ സർട്ടിഫിക്കറ്റുകൾ വരെ ഓൺലൈനിൽ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.

എലിജിബിലിറ്റി, ഇക്വലൻസി, മൈഗ്രേഷൻ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, കോളേജ് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, പരീക്ഷാ കലണ്ടർ, അറിയിപ്പുകൾ, പ്രധാന തിയതികൾ, ഉത്തരവുകൾ, സർക്കുലറുകൾ എന്നിവയെല്ലാം ഓൺലൈനിൽ ലഭ്യമാകും. വിദ്യാർത്ഥികൾ കോളേജിൽ പഠനാവശ്യത്തിന് മാത്രം വരുന്ന സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഫീസുകൾ ഓൺലൈനിൽ അടയ്ക്കാൻ ഇപ്പോൾ തന്നെ സംവിധാനമുണ്ട്. സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ ഒപ്പോടെയാണ് നൽകുക. എം. ജി സർവകലാശാല വിവിധ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഓൺലൈൻ അപേക്ഷ നൽകി അര മണിക്കൂറിനകം സേവനം ലഭിക്കുന്ന സാഹചര്യമാണ്് ഒരുങ്ങുന്നത്.

സേവനങ്ങൾ ഓൺലൈനിലേക്ക് പൂർണമായി മാറുന്നതിന് മുന്നോടിയായി സർവകലാശാലകളിലെ കമ്പ്യൂട്ടർ വിഭാഗം മേധാവികൾക്ക് ആവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഓൺലൈൻ ചോദ്യപേപ്പറും ഓൺലൈൻ ചോദ്യബാങ്കും തയ്യാറാക്കും. എം. ജി. സർവകലാശാല ഈ സംവിധാനം ഏർപ്പെടുത്തിക്കഴിഞ്ഞു. കണ്ണൂരിൽ ഇതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പരീക്ഷയ്ക്ക് അര മണിക്കൂർ മുമ്പ് ഓൺലൈനിൽ നിന്ന് ചോദ്യപേപ്പർ ലഭ്യമാകുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. പ്രിൻസിപ്പലിന് ലഭിക്കുന്ന ഒ. ടി. പി ഉപയോഗിച്ചാണ് ചോദ്യപേപ്പർ എടുക്കുന്നത്. സിസിടിവി ക്യാമറ ഉപയോഗിച്ച് കോളേജിലെ പ്രവർത്തനങ്ങൾ വീക്ഷിക്കാനും സംവിധാനമുണ്ടാകും. ഓൺലൈൻ ചോദ്യപേപ്പർ സംവിധാനം നിലവിൽ വരുന്നതോടെ ചോദ്യപേപ്പർ മാറുന്നതുൾപ്പെടെയുള്ള സംഭവങ്ങൾ ഒഴിവാകും. കോളേജുകളിൽ സ്മാർട്ട് ക്ളാസ്റൂമുകളും ലൈബ്രറിയും തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോളേജുകളെയും സർവകലാശാലകളെയും ബന്ധിപ്പിച്ച് വീഡിയോ കോൺഫറൻസിനുള്ള സൗകര്യവും എല്ലായിടത്തുമുണ്ടാവും. സുറ്റഡന്റ് ഗ്രിവൻസ് സെല്ലുകളും ഓൺലൈനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button