തിരുവള്ളൂര്‍: റെയില്‍വെ സ്റ്റേഷനില്‍ ഇരുമ്പ് തൂണുകള്‍ക്കിടയില്‍ തലയിട്ട് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തല കുടുങ്ങി. തമിഴ്‌നാട്ടിലെ തിരുത്തണി റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. രണ്ട് വയസുള്ള കുഞ്ഞിനാണ് അത്യാഹിതം സംഭവിച്ചത് . പിന്നീട് തൂണ് അറുത്തുമാറ്റി കുഞ്ഞിനെ രക്ഷപെടുത്തി. തിരുവള്ളൂര്‍ സിരുഗുമി സ്വദേശി കീര്‍ത്തനയെന്ന പെണ്‍കുട്ടിയാണ് അപകടത്തില്‍പെട്ടത്. കളിക്കുന്നതിനിടെ തൂണുകള്‍ക്ക് ഇടയില്‍ തല കുടുങ്ങുകയായിരുന്നു.
കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ കമ്പി വളച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടന്‍തന്നെ റെയില്‍വെ പോലീസ് സ്ഥലത്തെത്തുകയും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കമ്പി അറുത്തുമാറ്റി കുട്ടിയെ രക്ഷപെടുത്തുകയും ചെയ്തു. തിരുപ്പതിക്ക് പോകുന്നതിനു വേണ്ടിയെത്തിയതായിരുന്നു കീര്‍ത്തനയും മാതാപിതാക്കളും.
Post Your Comments