Latest NewsIndia

ഹര്‍ജിയിലുളള കോടതി വിധി മാനിക്കുന്നു ;പക്ഷേ ,സര്‍ക്കാരിന്‍റെ സ്വേച്ഛാപരമായ നിലപാടുകള്‍ക്കെതിരെ പൊരുതുമെന്ന് തേജസ്വി യാദവ്

പാറ്റ്ന:  ബീഹാറില്‍ തേദസ്വി യാദവിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി ഉപമുഖ്യമന്ത്രിയുടെ ബംഗ്ലാവ് ഒഴിഞ്ഞ് കൊടുക്കണമെന്നാണ് കോടതി തേജസ്വിയോട് ഉത്തരവിട്ടിരിക്കുന്നത്. മാത്രമല്ല സുപ്രീം കോടതിയുടെ വിലപ്പെട്ട സമയം നഷ്ടമാക്കിയതിന് അരലക്ഷം രൂപ പിഴ അടക്കാനും കോടതി വിധിച്ചു. പാറ്റ്ന ഹൈക്കോടതിയിലെ രണ്ട് ബെഞ്ചുകള്‍ തള്ളിയ ഹര്‍ജിയുമായി വന്ന് സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്നാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായുള്ള ബെഞ്ച് ഹര്‍ജി പരിഗണിച്ചതിനെ തുടര്‍ന്ന് നിഗമനത്തിലെത്തിയത്.

പ്രതിപക്ഷ നേതാവായ തനിക്ക് ലഭിച്ച ബംഗ്ലാവും ഉപമുഖ്യമന്ത്രിയുടെ ബംഗ്ലാവും സമാനമായ രീതിയിലുള്ളതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സ്വേച്ഛാപരമായ നിലപാടുകള്‍ക്കെതിരെയാണ് താന്‍ പോരാടിയത് തന്‍റെ ജനാധിപത്യപരമായ പോരാട്ടങ്ങള്‍ തുടരുമെന്നും തേജ്വസി യാദവ് പറഞ്ഞു. റെ പോരാട്ടം മുഖ്യമന്ത്രി നിധീഷ് കുമാര്‍ ഗവണ്‍മെന്‍റിന്‍റെ ഏകപക്ഷീയവും വൈര്യം നിറഞ്ഞതുമായ പ്രവര്‍ത്തികള്‍ക്കെതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button