നമ്മുടെ വീടുകള്‍ക്ക് പ്രായമാകുമെന്ന് ആര്‍ക്കെങ്കിലും അറിയാമോ? നമ്മള്‍ മനുഷ്യരെ പോലെ തന്നെ ജീവന്‍ ഇല്ല എന്ന് നമ്മള്‍ കരുതുന്നതിനും പ്രായമാകാറുണ്ട്. അതുപോലെ തന്നെയാണ് വീടിന്റെ കാര്യവും. കാലക്രമേണ വീടിന്റെ ഉറപ്പും തിളക്കവും കുറഞ്ഞുവരുന്നത് എന്താണെന്ന് ഒരു നിമിഷമെങ്കിലും നാം ചിന്തിച്ചിട്ടുണ്ടാവും. വീടിന് പ്രായമാകുന്നതിന്റെ അടയാങ്ങളാണിത്. ഏത് കോണ്‍ക്രീറ്റ് നിര്‍മ്മിതിയുടെയും ശരാശരി ആയുസ്സ് 75-100 വര്‍ഷമാണെന്നും ഒരു വീടിന്റെ ശരാശരി ജീവിതം 50-60 വര്‍ഷങ്ങളാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അപാര്‍ട്ട്‌മെന്റ് കെട്ടിടത്തെ അപേക്ഷിച്ച് വീടുകളുടെ പ്രായം താരതമ്യേനെ കുറവാണ്. കാലോചിതമായി നടത്തുന്ന അറ്റകുറ്റപ്പണികള്‍ കെട്ടിടത്തിന്റെ കൂടിയ പ്രായം കുറക്കാനും ആയുസ്സ് വര്‍ധിപ്പിക്കാനും ഉപകരിക്കും. കാലത്തിനനുസരിച്ച് അവശേഷിക്കുന്ന ഘടകങ്ങളുടെ സംയോജനമാണ് ഒരു വീട്.
പരിസ്ഥിതി കാലാവസ്ഥ പരിണാമങ്ങളും ദിവസേനയുള്ള ഉപയോഗവുമാണ് വീടുകളുടെ പ്രായാധിക്യത്തിന്റെ പ്രധാന കാരണം. കൂടാതെ, മോശമായി രൂപകല്‍പ്പന ചെയ്ത വീടുകളുടെ ആയുസ്സും ഏറെ കുറവായിരിക്കും. വെള്ളം പൈപ്പ്‌ലൈനുകള്‍ക്ക് വേണ്ടിയും വൈദ്യുതി കേബിളുകള്‍ വലിക്കുന്നതിനും മറ്റുമായി നാം വീട്ടിലേക്ക് ആഘാതം ഏല്‍പ്പിക്കാറുണ്ട്. ഇ ആഘാതങ്ങള്‍ വീടിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും വീടിന്റെ ആയുസ്സ് കുറയാന്‍ കാരണമാകുകയും ചെയുന്നു. ഇതുകൂടാതെ മോശമായ നിര്‍മാണ നിലവാരം, വാട്ടര്‍ പ്രൂഫിങ്, പെയിന്റ്‌റിംഗ്, പ്ലംബിംഗ് രീതികള്‍ എന്നിവയും സമാന ഫലത്തിന് ഇടയാക്കും. വീടിന്റെ ആയുസ്സ് വര്‍ധിപ്പിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ കൂടി നോക്കാം. മാലിന്യങ്ങള്‍ നീക്കംചെയ്യല്‍, വീട് വൃത്തിയാക്കല്‍ തുടങ്ങിയ ദൈനംദിന ജോലികള്‍ എന്നും വീടിന് ആരോഗ്യം നല്‍കും. കാലാവസ്ഥാ വ്യവസ്ഥകള്‍ ആണ് ആയുസ്സിനെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം. അതുകൊണ്ട് തീവ്രമായ ചൂടും, ഉയര്‍ന്ന അളവിലുള്ള ഈര്‍പ്പവും കെട്ടിടത്തില്‍ ഏല്‍ക്കാതെ നോക്കണം.
Post Your Comments