KeralaLatest News

കോപ്പിയടി തടയാന്‍ ശ്രമിച്ചു; അധ്യാപകന്റെ ചെവി അടിച്ചുതകർത്ത് വിദ്യാർത്ഥി

ചെമ്മനാട്: പരീക്ഷയ്ക്കിടെ കോപ്പിയടിക്കുന്നത് തടഞ്ഞ അധ്യാപകന്റെ ചെവി അടിച്ചുതകർത്ത് വിദ്യാർത്ഥി. ഹയര്‍സെക്കണ്ടറി രണ്ടാംവര്‍ഷ മോഡല്‍ പരീക്ഷക്കിടെ കാസര്‍ഗോഡ് ചെമ്മനാട് ഹയര്‍സെക്കന്റി സ്കൂളിലെ അധ്യാപകന്‍ ബോബി ജോസിനെയാണ് വിദ്യാർത്ഥി ആക്രമിച്ചത്. മുഹമ്മദ് മിര്‍സ എന്ന വിദ്യാര്‍ത്ഥി കോപ്പിയടിക്കാന്‍ ശ്രമിക്കുകയും അനാവശ്യ ബഹളം വയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് അധ്യാപകൻ തടഞ്ഞത്. ഉടൻ തന്നെ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. അധ്യാപകന്റെ ഇടത് ചെവിയുടെ കര്‍ണപുടത്തിനും കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ബോബി ജോസ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌. കേസുമായി മുന്നോട്ട് പോകാനാണ് അധ്യാപകന്റേയും സ്കൂള്‍ മാനേജ്‌മെന്റിന്റെയും തീരുമാനമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button