കാസര്‍കോഡ്: മോഡല്‍ പരീക്ഷക്കിടെ കോപ്പിയടിച്ച വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത ആധ്യാപകന് മര്‍ദ്ദനം. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അധ്യാപകന്റെ കൈ തല്ലിയൊടിച്ചത്. കാസര്‍കോഡ് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഫിസിക്സ് അധ്യാപകന് ചെറുവത്തൂര്‍ തിമിരിയിലെ ഡോ.വി. ബോബി ജോസിനാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ബോബിനെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരേ വധശ്രമത്തിന് കേസ് എടുത്ത് കസ്റ്റഡിയിലെടുത്തു.
പൊലീസില്‍ പരാതി നല്‍കിയതിന് അധ്യാപകനെ ഭീഷണിപ്പെടുത്തിയ കുട്ടിയുടെ അച്ഛനും കസ്റ്റഡിയിലാണ്. ഇന്നലെ വൈകിട്ട് ഹ്യുമാനിറ്റിക്സ് പരീക്ഷക്കിടെയാണ് സംഭവമുണ്ടായത്. വിദ്യാര്‍ത്ഥി കോപ്പിയടിക്കുന്നത് ബോബി കണ്ടു. ഇത് ചോദ്യം ചെയ്തതോടെ പരീക്ഷഹോളില്വെച്ച് വിദ്യാര്‍ത്ഥി അധ്യാപകന്റെ മുഖത്ത് അടിച്ചു. നിലത്ത് വീണപ്പോള്‍ ദേഹത്ത് ചവിട്ടുകയും അടിക്കുകയും ചെയ്തുവെന്നും അധ്യാപകന് പൊലീസിനോട് പറഞ്ഞു. മര്‍ദനത്തില്‍ അധ്യാപകന്റെ കൈ ഒടിയുകയും ചെവിക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വധശ്രമം, കൃത്യനിര്‍വഹണം തടസപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments