കൊളംബോ; മയക്കുമരുന്ന് കടത്തുകാർക്ക കനത്ത ശിക്ഷ നൽകാനൊരുങ്ങി കൊളംബോ. ഇത്തരത്തിൽ പിടിക്കപ്പെടുന്നവർക്ക് വധ ശിക്ഷ നൽകുന്ന നിയമത്തിന് 2 മാസത്തിനുള്ളിൽ അനുമതി നൽകും .
2020 ഓടെ കൊളംബോയെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തുകയാണ് പ്രസിഡന്റ് മൈത്രീപാല സിരിസേനയുടെ ലക്ഷ്യം .
മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കുന്നതിനും ഇത്തരത്തിൽ പിടിക്കപ്പെടുന്നവർക്ക് വധ ശിക്ഷ നൽകുകയും ചെയ്യുന്ന നിയമത്തിന് പ്രാബല്യം നൽകുെമെന്ന് സിരിസേന വ്യക്തമാക്കി.
1976 ന് ശേഷം കൊളംബോ വധശിക്ഷ നൽകിയിട്ടില്ല . നിയമത്തിലോ . ഉത്തരവിലോ ഇതുവരെ സിരിസേന ഒപ്പുവച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു .
Post Your Comments