Latest NewsKerala

വായ്പ്പ തട്ടിപ്പ് ലഹരിയാക്കി സീരിയൽ നടൻ; തട്ടിപ്പിനിരയായവർ കൈകാര്യം ചെയ്യുമെന്ന് ഭയന്ന് ഉറക്കം ടെറസിൽ

മൂവാറ്റുപുഴ; മുദ്ര വായ്പ്പ ശരിയാക്കി കൊടുക്കാമെന്ന ഉറപ്പിൽ പണം അപഹരിച്ച് മുങ്ങുന്ന സീരിയൽ നടനെപോലീസ് പിടികൂടി.

തൃശ്ശൂർ പഴയങ്ങാടി വീട്ടിൽ വിജോ പി ജോൺസൺ (33) ആണ് പോലീസ് പിടിയിലായത്. സിനിമാ നിർമ്മാതാക്കളിൽ നിന്നും ,ജൂനിയർ ആക്ടിസ്റ്റുകളുടെയും കയ്യിൽ നിന്നുമാണ് മുദ്ര വായപ്പക്കുള്ള രേഖകൾ മേടിച്ച് ലക്ഷങ്ങൾ വായ്പ്പയെടുപ്പിച്ച് പ്രതി കടന്നു കളയുന്നത്.

സൗത്ത് മാറാടിയിൽ യുവതിയുടെ 10.5 ലക്ഷം തട്ടിയെടുത്തെന്ന കേസിലാണ് ഇപ്പോൾ അറസ്റ്റ് . ഇത്തരത്തിൽ ഒട്ടേറെ കുറ്റകൃത്യങ്ങൾ നടത്തിയയാളാണ് പ്രതിയെന്നും ജയിൽ ശിക്ഷ പ്രതി അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി .

കബളിപ്പിക്കപ്പെട്ടവർതന്നെ കൈകാര്യം ചെയ്യാൻ വരുമെന്ന് പേടിയ്ച് വീട് പൂട്ടി ടെറസിലായിരുന്നു പ്രതിയുടെ ഉറക്കമെന്ന്ും , അറസ്റ്റ് ചെയ്യാൻ ചെന്നപ്പോഴും പ്രതി ടെറസിൽ ഉറക്കത്തിലായിരുന്നെന്നും പോലീസ് വ്യക്തമാക്കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button