ന്യൂഡല്‍ഹി: താന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന സര്‍ക്കാര്‍ ബംഗ്ലാവ് പുതിയ ഉപമുഖ്യമന്ത്രിക്ക് വേണ്ടി ഒഴിയാന്‍ തയാറാകില്ലെന്ന കടും പിടിത്തവുമായിരുന്ന ആര്‍ജെഡി നേതാവിനോട് ഉടന്‍ ഒഴിയണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റീസ് അധ്യക്ഷനായുള്ള ബെഞ്ച്. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിന് അര ലക്ഷം രൂപ പിഴയടയ്ക്കാനാണ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായുള്ള ബെഞ്ച് ഉത്തരവിട്ടത്.
പട്ന ഹൈക്കോടതിയിലെ രണ്ട് ബെഞ്ചുകള്‍ തള്ളിയ ഹര്‍ജിയുമായി സമീപിച്ച് സുപ്രീം കോടതിയുടെ സമയം നഷ്ടപ്പെടുത്തിയ തേജസ്വി യാദവ് ബംഗ്ലാവൊഴിഞ്ഞ് കൊടുക്കണമെന്ന് പറഞ്ഞതിന് പിന്നാലെ പിഴയടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. ദേശ് രത്ന മാര്‍ഗിലെ അഞ്ചാം നമ്പര്‍ വസതിയുടെ ഇപ്പോഴത്തെ അവകാശി ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയാണ്. എന്നാൽ തേജസ്വി യാദവ് ഇതുവരെ ഔദ്യോഗിക ബംഗ്ളാവ് ഒഴിഞ്ഞു കൊടുക്കാൻ തയ്യാറായില്ല. നിയമസഭയിലെ പ്രതിപക്ഷ നേതാവാണു തേജസ്വി ഇപ്പോള്‍.
Post Your Comments