
തൃശ്ശൂര്‍ : സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ആരംഭിച്ചില്ലെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനുള്ളില്‍ പതിവ് പോലെ പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങി. വയനാടില്‍ പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയതിന് പിന്നാലെ തൃശ്ശൂരിലും പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധം പുകയുന്നു. ഏറ്റവുമൊടുവിലായി തൃശ്ശുരില്‍ ഇനി ‘വയസ്സന്‍മാരും വരത്തന്‍മാരും വേണ്ട’ എന്നെഴുതിയ പോസ്റ്റര്‍ ഡിസിസി ഓഫീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
‘സേവ് കോണ്‍ഗ്രസ്’ എന്ന ലേബലിലാണ് പോസ്റ്ററുകള്‍. നഗരത്തിന്റെ വിവിധ മേഖലകളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡിസിസി ഓഫീസിന് മുന്നിലെ പോസ്റ്ററുകള്‍ പ്രവര്‍ത്തകര്‍ കീറികളഞ്ഞ് നിലത്തിട്ട നിലയിലാണ്.
25 വര്‍ഷമായി മണ്ഡലത്തിന് പുറത്ത് നിന്നുള്ളവര്‍ മത്സരത്തിനെത്തുന്നതില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ അതൃപ്തിയുണ്ട്. യൂത്ത് കോണ്‍ഗ്രസ് അടക്കം ഇത് പരസ്യമായി പലപ്പോഴും പറയുകയും ചെയ്തിട്ടുണ്ട്. ഇതാണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നിലെന്നാണ് നേതൃത്വത്തിന്റെ അനുമാനം.
Post Your Comments