Latest NewsIndia

വാദ്രയെ മൂന്ന് ദിവസങ്ങളിലായി 14 മണിക്കൂര്‍ ചോദ്യം ചെയ്ത് ഇ‍ഡി

ന്യൂഡല്‍ഹി :  വിദേശത്ത് വാങ്ങിയ അനധികൃതസ്വത്തുക്കളുടെ പേരില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് 3 ദിവസം. മൂന്ന് ദിവസങ്ങളിലായി 14 മണിക്കൂറാണ് വാദ്രയെ ചോദ്യം ചെയ്യലിന് ഇഡി വിധേയനാക്കിയത്.

പ്രതിരോധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് മൂന്നാം ദിനം എന്‍ഫോഴ്സ്മെന്‍റ് ചോദിച്ചതെന്നാണ് സൂചന.

വദ്രയുടെ ഉമടസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്ബനിയുടെ ജീവനക്കാരന്‍ മനോജ് അറോറയുടെ പേരില്‍ വാങ്ങിയ സ്വത്തുക്കളുടെ കരാറുകള്‍ ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് വദ്രയോട് ആവശ്യപ്പെട്ടു.എന്നാല്‍ ലണ്ടനില്‍ തന്‍റെ പേരില്‍ സ്വത്തുക്കളില്ലെന്നും മനോജ് അറോറയുമായി ബിസിനസ് ബന്ധങ്ങളില്ലെന്നുമാണ് വദ്ര ആവര്‍ത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത ആഴ്ചയും ഇതേപടി വാദ്രയെ ചോദ്യം ചെയ്യാനാണ് ഇ‍ഡിയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button