Latest NewsIndia

ഇടഞ്ഞ് നിന്ന ബിജെപി നേതാവ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു

ഭോപ്പല്‍ : മധ്യപ്രദേശില്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നിന്ന മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ രാമകൃഷ്ണ കുസുമാരിയ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ ഇദ്ദേഹം കോണ്‍ഗ്രിസലേക്ക് പോവുന്നതായി പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ‘ആഭര്‍ റാലി’യില്‍ വെച്ചാണ് രാമകൃഷ്ണ കോണ്‍ഗ്രസ് അംഗത്വമെടുത്തത്.

ബിജെപി മുതിര്‍ന്ന നേതാക്കളെ ബഹുമാനിക്കുന്നില്ലെന്നും കമല്‍നാഥിനും കീഴില്‍ സംസ്ഥാനം വികസിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമകൃഷ്ണ കുസുമാരിയയ്‌ക്കൊപ്പം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ദോമന്‍ സിങ് നഗ്പുരെയും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.

1977ല്‍ എം.എല്‍.എയായ രാമകൃഷ്ണ പിന്നീട് അഞ്ചു തവണ എം.പിയുമായ നേതാവാണ്. 2008ലെ ബി.ജെ.പി സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button