Latest NewsIndia

ഇനിയും ആരോപണങ്ങളുന്നയിക്കാം; പക്ഷെ പ്രധാനമന്ത്രിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യാനാകില്ലെന്ന് രാജ്‌നാഥ് സിംഗ്

പാട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തിരിയണം. ആർക്ക് വേണ്ടിയാണു അദ്ദേഹം സമ്പാദിക്കേണ്ടത്? ഭാര്യക്ക് വേണ്ടിയാണോ.. കുട്ടികള്‍ക്ക് വേണ്ടിയോ.. ആരാണ് ഉള്ളത്.. പിന്നെ ആര്‍ക്കു വേണ്ടിയാണ്’ – രാജ്‌നാഥ് സിങ് ചോദിച്ചു. ഇക്കാര്യം എന്നെ ഏറെ വേദനിപ്പിക്കാറുണ്ട്. നിങ്ങൾക്ക് ആരോപണങ്ങളുന്നയിക്കാം. പക്ഷെ അദ്ദേഹത്തിന്റെ സത്യസന്ധതയെയും ലക്ഷ്യത്തെയും ചോദ്യം ചെയ്യാനാകില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാകില്ല. പ്രഥമ ദൃഷ്ടിയില്‍ അഴിമതി ഉണ്ടെന്നാണ് ചിലര്‍ പറയുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ സത്യം പറയുന്നവരാകണം. ജനങ്ങളെ വഞ്ചിച്ച് നേട്ടമുണ്ടാക്കാന്‍ അവര്‍ ശ്രമിക്കരുതെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button