
തിരുവനന്തപുരം: വയോധികയെ ആക്രമിച്ച് മാല പിടിച്ചുപറിച്ച് ബൈക്കില്‍ കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടിയ സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് കമ്മീഷണറുടെ അനുമോദനം. ട്രാഫിക് പോലീസുകാരായ ബിജുകുമാര്‍, ശരത് ചന്ദ്രന്‍ എന്നിവരെ പ്രശംസാപത്രവും ഗുഡ് സര്‍വ്വീസ് എന്‍ട്രിയും നല്‍കി സിറ്റി പോലീസ് കമ്മീഷണര്‍ എസ്സ്. സുരേന്ദ്രന്‍ അനുമോദിച്ചു.
എ.ആര്‍ ക്യാമ്ബില്‍ നടന്ന സിറ്റി പോലീസ് കമ്മീഷണറുടെ ജനമൈത്രി മീറ്റിങ്ങിലാണ് ബിജു കുമാറിനെയും ശരത്ചന്ദ്രനെയും സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍ അനുമോദിച്ചത്.
കൈരളി ഗാര്‍ഡന്‍ റോഡില്‍ വെച്ച് മേല്‍വിലാസം ചോദിക്കാനെന്ന വ്യാജേന അടുത്ത് ചെന്ന് ഇവരെ ആക്രമിച്ച് കഴുത്തില്‍ കിടന്ന ഒന്നര പവന്‍ സ്വര്‍ണ്ണമാല പിടിച്ചു പറിച്ച് ബൈക്കില്‍ ഒരാള്‍ കടന്നു കളയുകയായിരുന്നു.
പൂജപ്പുര പൈ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന സജീവ് (28) നെയാണ് അടിയന്തിരവസ്ഥ കണക്കുളള അന്വേഷണത്തിനൊടുവില്‍ പിടികൂടിയത്.
Post Your Comments