International

മുസ്ലീങ്ങളെ പന്നിയിറച്ചി തീറ്റിച്ചും മദ്യം കഴിപ്പിച്ചും ചൈനീസ് സര്‍ക്കാര്‍,ഇസ്ലാമിക തീവ്രവാദം വളരാതിരിക്കാനെന്ന് ന്യായവും

മുസ്ലീങ്ങളെ ന്യൂ ഇയര്‍ വിരുന്നുകളിലേക്ക് ക്ഷണിക്കുകയും പന്നിയിറച്ചിയും മദ്യവും കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

ബീജിങ്: ഇസ്‌ലാമിക തീവ്രവാദം വളരാതിരിക്കാൻ ചൈനീസ് സർക്കാർ ചെയ്യുന്നത് പ്രാകൃതമായ കാര്യങ്ങൾ. സിന്‍ജിയാങ് പ്രവിശ്യയില്‍ ലൂണാര്‍ ന്യ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി മുസ്ലീങ്ങളെ പന്നിയിറച്ചി തീറ്റിച്ചും മദ്യം കഴിപ്പിച്ചും മിതവാദികളാക്കാനുള്ള ശ്രമം നടന്നതായാണ് റിപ്പോര്‍ട്ട്.മുസ്ലീങ്ങളെ ന്യൂ ഇയര്‍ വിരുന്നുകളിലേക്ക് ക്ഷണിക്കുകയും പന്നിയിറച്ചിയും മദ്യവും കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

മതാചാരത്തിന് വിരുദ്ധമാണെന്ന കാരണത്താല്‍ അതിന് മടികാണിക്കുന്നവരെ പ്രത്യേക പരിശീലന ക്യാമ്പുകളിലേക്ക് അയക്കുമെന്ന് അധികൃതര്‍ ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു. പന്നിയിറച്ചിയും മദ്യവും ഇസ്ലാം വിശ്വാസികള്‍ കഴിക്കാറില്ല. അതുപോലെ ചൈനീസ് പുതുവര്‍ഷവും അവര്‍ ആഘോഷിക്കാറില്ല. ഈ രീതികള്‍ക്കാണ് അധികൃതര്‍ നിര്‍ബന്ധപൂര്‍വം മാറ്റം വരുത്തുന്നത്. സിന്‍ജിയാങ് പ്രവിശ്യയിലെ കസാഖിലുള്ളവര്‍ പന്നിയിറച്ചി ഇന്നേവരെ കഴിക്കാത്തവരാണ്.

എന്നാല്‍, കഴിഞ്ഞവര്‍ഷം മുതല്‍ നിര്‍ബന്ധിച്ച്‌ പന്നിയിറച്ചി തീറ്റിക്കുന്ന പതിവ് തുടങ്ങിയെന്ന് നാട്ടുകാര്‍ പറഞ്ഞു.കസാഖിലെ സാവന്‍ കൗണ്ടിയിലാണ് മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നത്. ഇവിടെയുള്ള 80 ശതമാനം വീടുകളിലും പന്നിയിറച്ചി എത്തിച്ചതായാണ് റിപ്പോര്‍ട്ട്. മുസ്ലിം ന്യൂനപക്ഷമായ ഉയിഘറുകളും മറ്റു വിഭാഗങ്ങളും ഇതിനെ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button