തിരുവനന്തപുരം: ശബരിമല കേസില്‍ ദേവസ്വം പ്രസിഡന്റ എ പത്മകുമാറിനെ തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല യുവതീ പ്രവേശനവുമായ ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണർ എൻ. വാസുവിനോട് പത്മകുമാർ വിശദീകരണം ചോദിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കോടതി നടപടികളെ കുറിച്ച് വിശദമായി ചോദിക്കമെന്നാണ് പത്മകുമാർ പറഞ്ഞത്. ശബരിമല വിഷയത്തില്‍ പുനഃപരിശോധന ഹർജികളാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം പരിഗണിച്ചെതെന്നും കടകംപള്ളി പറഞ്ഞു.
അതേസമയം ശബരിമല കേസില്‍ സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന കടകംപള്ളിയുടെ വാദത്തെ പത്മകുമാര്‍ എതിര്‍ത്തു.
സാവകാശ ഹര്‍ജിക്ക് പ്രസക്തിയുണ്ടെന്ന് പത്മകുമാര്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്താല്‍ പിന്നാല് പാര്‍ട്ടി പ്രതിനിധിയില്ലെന്ന് പത്മകുമാര്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ബോര്‍ഡിന്റെ മാ്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments