KeralaLatest News

അഭിനവ പല്‍വാള്‍ ദേവന്മാരുടെ പട്ടാഭിഷേകം പ്രവര്‍ത്തകര്‍ക്കിടയില്‍ നെഞ്ചിടിപ്പുണ്ടാക്കുന്നു; അനില്‍ ആന്റണിക്കെതിരെ കെഎസ്‌യു

തിരുവനന്തപുരം: മക്കള്‍ രാഷ്ട്രീയത്തിനും സീറ്റ് കൈയടക്കി വെച്ചിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഒളിയമ്പുമായി കെഎസ്യു. കെഎസ്യുവിന്റെ എറണാകുളം ജില്ലാ സമ്മേളനത്തിലാണ് എ.കെ ആന്റണിയുടെ മകനടക്കമുളളവരെ ലക്ഷ്യംവെച്ചുളള പ്രമേയം അവതരിപ്പിച്ചത്. ആന്റണിയും പുത്രവാല്‍സല്യത്താല്‍ അന്ധനായെന്നാണ് മകന്‍ അനില്‍ ആന്റണിയുടെ പുതിയ നിയമനത്തെ പ്രതിപാദിച്ചാണ് വിമര്‍ശനം. ചില കാരണവന്‍മാര്‍ മണ്ഡലങ്ങള്‍ പാരമ്പര്യ സ്വത്തായി കൈവശം വയ്ക്കുന്നു. അഭിനവ പല്‍വാല്‍ദേവന്‍മാരുടെ പട്ടാഭിഷികങ്ങള്‍ സാധാരണപ്രവര്‍ത്തകര്‍ക്കിടയില്‍ നെഞ്ചിടിപ്പുണ്ടാക്കുന്നു. തലമുറമാറ്റം പ്രസംഗത്തില്‍ പോര പ്രവര്‍ത്തിയിലും വേണം. പരിസ്ഥിതി രാഷ്ട്രീയത്തില്‍ പി.ടി.തോമസായിരുന്നു ശരിയെന്നും പ്രമേയം പറയുന്നു. കെപിസിസി ഐടി സെല്‍ തലവനായി കോണ്‍ഗ്രസ് അനില്‍ ആന്റണിയെ നിയമിച്ചതോടെയാണ് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയാണ് ഇതെന്ന വാദങ്ങള്‍ ഉയര്‍ന്നത്. തന്റെ വരവിനെ മക്കള്‍ രാഷ്ട്രീയമായി കാണേണ്ടതില്ല. രാഹുല്‍ ഗാന്ധിയുടെയും ശശി തരൂരിന്റെയും നിര്‍ദ്ദേശാനുസരണമാണ് ഡിജിറ്റല്‍ മീഡിയയുടെ ചുമതല ഏറ്റെടുത്തതെന്നും അനില്‍ ആന്റണി പറയുകയുമുണ്ടായിരുന്നു,

shortlink

Related Articles

Post Your Comments

Related Articles


Back to top button