ന്യൂഡല്‍ഹി : ലോകസ്ഭ തിരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ രഹസ്യ ബന്ധത്തിലേര്പ്പിട്ടിരിക്കുകയാണെന്ന കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രസ്താവനകള്‍ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന പ്രസിഡണ്ട് കോടിയേരി ബാലകൃഷ്ണന്.
കേരളത്തിലെ മൂന്ന് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ബിജെപിയുമായി സഖ്യത്തിലാണെന്നും നയത്തിനെതിരാണെങ്കില് ഇവിടങ്ങളിലെ ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും കോടിയേരി ദില്ലിയില്‍ പറഞ്ഞു. യുഡിഎഫിന്റെ ആര്‍എസ്എസ് ബന്ധത്തിന്റെ ഏറ്റവും വലിയ തെളിവാണ് കൊല്ലം നിയോജക മണ്ഡലമെന്നും അദ്ദേഹം ആരോപിച്ചു. ബംഗളില്‍ ബിജെപിയെ തോല്‍പ്പിക്കുകയാണ് മുഖ്യ ലക്ഷ്യമെന്നും ഇതിനായി കോണ്‍ഗ്രസുമായി സഖ്യമുണ്ടാകിലെന്നും ധാരണ സംബന്ധിച്ച കാര്യങ്ങള്‍ ബംഗാളിലെ സംസ്ഥാന ഘടകം തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.
Post Your Comments