തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ട് പദ്ധതി കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുത്തതാണെന്ന ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഏകപക്ഷീയമായാണ് ഉദ്ഘാടനം തീരുമാനിച്ചത്. ശിവഗിരിയിലെ സന്യാസിമാര്‍ ഇതിന് കൂട്ടുനിന്നത് ശരിയായില്ലെന്നും മന്ത്രി പറയുകയുണ്ടായി. അതേസമയം ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതായി യാതൊന്നും ചെയ്തിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാറിന്റെ അനുമതി പദ്ധതിക്ക് ആവശ്യമില്ലെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറയുകയുണ്ടായി. കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്ത സംസ്ഥാന സര്‍ക്കാറാണ് മാനദണ്ഡങ്ങര് ലംഘിച്ചതെന്ന് പയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകപക്ഷീയമായി ഉദ്ഘാടനം തീരുമാനിച്ചതിനെതിരെയും നടത്തിപ്പ് ചുമതല ഐറ്റിഡിസിയെ ഏല്പ്പിച്ചതിനെതിനെയും വിമർശിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് അൽഫോൻസ് കണ്ണന്താനം പ്രതികരണവുമായി രംഗത്ത് വന്നത്.
Post Your Comments