മുംബൈ•സാങ്കേതിക തകാരിനെത്തുടര്‍ന്ന് മുംബൈ-ഡെറാഡൂണ്‍ ജെറ്റ് എയര്‍വേയ്സ് വിമാനം ചണ്ഡിഗഡിലേക്ക് തിരിച്ചുവിട്ടു.
രാവിലെ 6.10 ന് മുംബൈയില്‍ നിന്നും പുറപ്പെട്ട 9W 703 വിമാനം ഡെറാഡൂണില്‍ ഇറങ്ങുന്നതിന് മിനിട്ടുകള്‍ മാത്രം ശേഷിക്കുമ്പോഴാണ് ചണ്ഡിഗഡിലേക്ക് തിരിച്ചുവിട്ടത്. തുടര്‍ന്ന് ബോയിംഗ് 737-800 വിമാനം സുരക്ഷിതമായി നിലത്തിറക്കി.
സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിക്കുകയാണെന്നും റിപ്പോര്‍ട്ട് ബന്ധപ്പെട്ട അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്നും ജെറ്റ്എയര്‍വേയ്സ് വക്താവ് പറഞ്ഞു.
യാത്രക്കാര്‍ക്ക് പകരം വിമാനം ഏര്‍പ്പെടുത്തുമെന്നും ജെറ്റ് എയര്‍വേയ്സ് അറിയിച്ചു.
Post Your Comments