ജനീവ; ക്യത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഖഷോഗിയുടെതെന്ന് തെളിവുകൾ വ്യക്തമാക്കുന്നതായി യുഎൻ അന്വേഷണ സംഘം.
തുർക്കിയുടെ കൈവശമുള്ള ശബ്ദരേഖയുടെ ഒരു ഭാഗം കേട്ടതായും മൂന്നംഗ അന്വേഷണ സംഘത്തെ നയിക്കുന്ന യുഎൻ വിദഗ്ധ ആഗ്നസ് കലമാഡ് പറയ്ഞ്ഞു .
സൗദി അറേബ്യ ആസൂത്രണം ചെയ്ത് നടപ്പാക്കിയ നിഷ്ഠൂര കൊലപാതകമാണിത് , കോൺസുലേറ്റിലെ തെളിവുകൾ നശിപ്പിക്കാനും തുർക്കിയുടെ അന്വേഷണ നീക്കങ്ങൾ വൈകിപ്പിയ്ക്കാനും സൗദി ശ്രമിച്ചതായും വെളിപ്പെടുത്തി .
സംഭവത്തിൽ ഉൾപ്പെട്ട 11 പേർക്കെതിരെ സൗദി നടത്തുന്ന വിചാരണ നീതിയുക്തമായിരിക്കില്ലെന്നും അവർ വ്യക്തമാക്കി . തുർക്കിയിൽ 1 ആഴ്ച്ചയോളം നീണ്ടുനിന്ന അന്വേഷണത്തിന് ശേഷമാണ് യുഎൻ സംഘം ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments