Latest NewsIndia

ജന്മം വെെകൃതം സമ്മാനമായി നല്‍കിയെങ്കിലും തളരാതെ പൊരുതുന്ന ലളിത്

വ ളര്‍ന്ന് കഴിയുമ്പോള്‍ എനിക്കൊരു പോലീസ് ഓഫീസറാകണം എന്നിട്ട് കളളന്‍മാരെ ഇടിച്ച് ജയിലില്‍ അടക്കണം ”  ഇത് പറയുന്നത് ലളിത് പഥേദര്‍ എന്ന 13 കാരനാണ്. ജനിച്ചപ്പോള്‍ തന്നെ വിചിത്രമായ രോഗം അവന് വെെകൃതം സമ്മാനമായി നല്‍കിയെങ്കിലും തളരാതെ പൊരുതുന്ന ലളിതിന്‍റെ മനസ് നമുക്കേവര്‍ക്കും പരാജിത ജീവിതത്തിലും ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുളള ഒരു പ്രചോദനമാണ്.

ജനിച്ചപ്പോള്‍ മുതല്‍ പിടികൂടിയതാണ് ലളിതിനെ “വെയര്‍വൂള്‍ഫ് സിന്‍ട്രം” എന്ന ശരീരം മുഴുവന്‍ അധികരോമം പടര്‍ന്ന് പിടിക്കുന്ന അസുഖം. ലളിതിന്‍റെ മുഖവും കെെകളും ശരീരത്തിന്‍റെ മിക്ക ഭാഗങ്ങളും രോമത്താല്‍ മൂടപ്പെട്ടിരിക്കുകയാണ്. ലളിതിന്‍റെ പിതാവും മാതാവും മകന്‍റെ അസുഖം മാറ്റുന്നതിനായി ആശുപത്രികള്‍ ധാരാളം കയറി. വഡോദരയിലെ ഒരു വലിയ ആശുപത്രിയില്‍ വരെ ചികില്‍സക്കായി സമീപിച്ചു പക്ഷേ ഈ രോഗം ചികില്‍സിച്ച് മാറ്റാന്‍ കഴിയില്ല എന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഏതെങ്കിലും ആശുപത്രിയില്‍ ഈ സൗകര്യം ലഭ്യമാണെങ്കില്‍ അറിയിക്കാമെന്നും ലളിതിന്‍റെ പിതാവിന് ഡോക്ടര്‍മാര്‍ വാക്ക് നല്‍കി.

പുറത്തിറങ്ങുമ്പോള്‍ കുരങ്ങനെന്നുമൊക്കെ വിളിച്ച് ആളുകള്‍ കളിയാക്കുമ്പോഴും കല്ലെടുത്ത് എറിയുമ്പോഴും ലളിത് തകര്‍ന്നില്ല. അവനിന്ന് സ്കൂളിലെ മിടുക്കനായ വിദ്യാര്‍ത്ഥിയാണ്. മാത്രമല്ല അവന്‍റെ സ്വപ്നമായ പോലീസ് ഓഫീസര്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ അവന്‍ കായിക ഇനത്തിലും തികഞ്ഞ പ്രതിഭയാണ്. അവന്‍റെ സ്കൂളിലെ പ്രധാന അധ്യാപകന്‍ പറയുന്നു ലളിത് ഇന്ന് ഞങ്ങള്‍ക്കും സ്കൂളിലെ മറ്റെല്ലാ കുട്ടികള്‍ക്കും പ്രിയങ്കരനാണെന്നാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button