KeralaLatest News

വ്യവസായിയുടെ വീട്ടിൽ തീപിടുത്തം; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഉപ്പള: വീട്ടിൽ തീപിടുത്തം വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വ്യവസായ പ്രമുഖനും ബദര്‍ അല്‍ സമ ഗ്രൂപ്പ് എംഡിയുമായ അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റിന്റെ ഇരുനില വീടിനാണ് തീപിടിച്ചത്. വീട്ടുകാര്‍ പുറത്തേക്കോടിയതിനാല്‍ തലനാരിഴയ്ക്ക് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. ആറ് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉപ്പള ഫയര്‍ ഫോഴ്‌സ് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 2.45 മണിയോടെയാണ് ഇരുനില വീടിന് തീപിടിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ വെച്ചിരുന്ന ഇന്‍വര്‍ട്ടറില്‍ നിന്നുണ്ടായ ഷോര്‍ട്ട് സെര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്. ഫയര്‍ ഫോഴ്‌സ് എത്തുമ്ബോഴേക്കും വീട് മുഴുവനും പുകയില്‍ മറഞ്ഞിരുന്നു. മുഴുവന്‍ വയറിംഗ് സാധനങ്ങളും ടിവി, ഫ്രിഡ്ജ്, മറ്റു ഫര്‍ണീച്ചറുകള്‍ തുടങ്ങിയവയും കത്തിനശിച്ചു. തീപിടിക്കുന്ന സമയത്ത് അബ്ദുല്‍ ലത്വീഫും കുടുംബവും വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്നു. പുക ശ്വസിച്ച്‌ ശ്വാസം മുട്ടല്‍ ഉണ്ടായതോടെ എല്ലാവരും ഉണരുകയും തീപിടിക്കുന്നത് കണ്ട് പുറത്തേക്കോടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button