എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള ഒരു പ്രതിവിധിയാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ഏറെ നല്ലതാണ്. പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് യൗവനം നിലനിർത്താൻ സഹായിക്കും.
പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ കാരറ്റിലുള്ള ആന്‍റി ഓക്സിഡുകൾക്ക് സാധിക്കും. ഇതിലുള്ള വൈറ്റമിൻ എ നേത്ര സംബന്ധമായ പ്രശ്‍നങ്ങളെ അകറ്റി കാഴ്ചശക്തി വർധിപ്പിക്കുന്നു.വരണ്ട ചർമ്മം ഇല്ലാതാക്കാൻ ഏറ്റവും നല്ലതാണ് ക്യാരറ്റ്. മുഖം കൂടുതൽ നിറം വയ്ക്കാനും ക്യാരറ്റ് സഹായിക്കുന്നു. ക്യാരറ്റ് പേസ്റ്റ് രൂപത്തിലാത്തി മുഖത്തിട്ടാൽ നിറം വർധിക്കാൻ സഹായിക്കും.
കാൻസർ പ്രതിരോധ ശേഷിയുള്ള ആന്‍റി ഒാക്സിഡന്റ് ഘടകങ്ങളാൽ കാരറ്റ് സമ്പന്നമാണ്. ക്യാരറ്റ് കഴിക്കുന്നത് ഉദരാശയ കാൻസറിനുള്ള സാധ്യത 26 ശതമാനം വരെ കുറക്കുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു. ക്യാരറ്റ് ജ്യൂസിന് രക്താർബുദ കോശങ്ങളെ ചുരുക്കാൻ സഹായിക്കുമെന്ന് ഒരു പഠനത്തിൽ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു.
കാരറ്റ് ഒാറഞ്ച്, വെള്ള, പർപ്പിൾ നിറങ്ങളിൽ വിളയുന്നുണ്ട്. ഇവയിലെ കരോറ്റനോയ്ഡ്സ് എന്ന ഘടകം സ്തനാർബുദ സാധ്യത ഏറെ കുറക്കുന്നു. സ്തനാർബുദ രോഗികളിൽ നടത്തിയ പഠനങ്ങളിലും ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. രക്തത്തിൽ കരോറ്റനോയ്ഡിന്റെ അംശം വർധിച്ചതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് വീണ്ടും കാൻസർ വരാനുള്ള സാധ്യതയെ കുറക്കുന്നു. പ്രതിദിനം എട്ട് ഒൗൺസ് വീതം കാരറ്റ് ജ്യുസ് തുടർച്ചയായി മൂന്നാഴ്ച കഴിച്ചവരിൽ ആയിരുന്നു പഠനം നടത്തിയത്.
ക്യാരറ്റ് ജ്യൂസിൽ വിറ്റാമിൻ സിയുടെ അളവ് കൂടുതലാണ്. ഇത് ശ്വാസകോശ സംബന്ധമായി ബാധിക്കുന്ന ശ്വാസംമുട്ടലിനും ആസ്തമക്കുമുള്ള സാധ്യത കുറക്കുന്നു. കൊറിയയിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിയിച്ചത്. കാരറ്റ് ജ്യൂസിലൂടെ ഒരേസമയം കരോട്ടിൻ, പൊട്ടാസ്യം, വിറ്റാമിൻ എ, സി, തുടങ്ങി ഒന്നിലധികം പോഷക ഗുണം ലഭിക്കുന്നു.
Post Your Comments