കാട്ടിനകത്ത് ജീപ്പില്‍ യാത്ര പോകുന്ന ഒരു സംഘം. പെടുന്നനെ വഴിയില്‍ ഒരു കാട്ടാനയെ കാണുന്നു. വണ്ടിയുടെ മുമ്പില്‍, പുറത്തായി ഘടിപ്പിച്ചിരിക്കുന്ന ഒറ്റസീറ്റില്‍ ഗൈഡ് ഇരിപ്പുണ്ട്. പെട്ടെന്ന് ഡ്രൈവര്‍ വാഹനം പുറകോട്ടെടുക്കാന്‍ തുടങ്ങി. വാഹനം നീങ്ങാന്‍ തുടങ്ങിയതോടെ ആനയും വേഗത്തില്‍ പാഞ്ഞുവരുന്നു. എന്നാല്‍ ഗൈഡ് ഉള്‍പ്പെടെ സംഘത്തിലുള്ള ആരും ഭയപ്പെടുന്നില്ല.
അവര്‍ വാഹനം പുറകിലേക്ക് ഓടിച്ചും, വഴി മാറ്റി ഓടിച്ചുമെല്ലാം ആനയെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഒരുകൂട്ടം ആനകള്‍ക്കിടയില്‍ നിന്ന് അവര്‍ രക്ഷപ്പെടുന്നു. ഫേസ്ബുക്കില്‍ നിന്ന് മാത്രം അയ്യായിരത്തിലധികം പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്.
അപകടകരമായ രീതിയാണ് ഇതെന്നും ഇത്തരത്തില്‍ കാട്ടുമൃഗങ്ങളെ പ്രകോപിപ്പിക്കുന്നത് അത്ര നല്ലതല്ലെന്നുമാണ് വീഡിയോ കണ്ട മിക്കവരും അഭിപ്രായപ്പെടുന്നത്. കാട്ടിനകത്ത്, കാട്ടുമൃഗങ്ങളുടേത് മാത്രമായ ഇടങ്ങളിലേക്ക് കടന്നുകയറുന്നതും അവയെ പ്രകോപിപ്പിക്കുന്നതും അനാരോഗ്യകരമാണ്. മാത്രമല്ല, ഇത് നിയമവിരുദ്ധവുമാണ് എന്നോര്‍മ്മ വേണം. മൃഗങ്ങളുടെ സൈ്വര്യവിഹാര കേന്ദ്രങ്ങളിലേക്ക് ശല്യം പോലെയാണ് നമ്മള്‍ അതിക്രമിച്ച് കയറുന്നത്.
വീഡിയോ കാണാം…
Post Your Comments