Latest NewsIndia

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പി. ചിദംബരത്തെ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ പണംകടത്തു കേസില്‍ മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്്തു. ഇ. ഡി ഓഫീസില്‍ വച്ചായിതുന്നു ചോദ്യം ചെയ്യല്‍. ഇതേ കേസില്‍ നേരത്തേയും ചിദംബരത്തെ ചോദ്യം ചെയ്തിരുന്നു.

കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും പ്രതിയാണ്. കാര്‍ത്തിയേയും പലതവണ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് കാര്‍ത്തിക്ക് വിദേശത്തും ഇന്ത്യയിലുമായുള്ള 54 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി.

2007ല്‍ യുപിഎ മന്ത്രിസഭയില്‍ ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശനിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കിയിരുന്നു. ഇതിന് കാര്‍ത്തി അവിഹിതമായി പണം കൈപ്പറ്റിയാണെന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button