Latest NewsKerala

ധൈര്യമുണ്ടെങ്കില്‍ വെടിയുതിര്‍ത്തവരെ കണ്ടെത്തൂ : പൊലീസിനെ വെല്ലുവിളിച്ച്‌ രവി പൂജാര

കൊച്ചി :  വെടിയുതിര്‍ത്ത അനുയായികളെ ധൈര്യമുണ്ടെങ്കില്‍ പൊലീസ് കണ്ടെത്തട്ടെയെന്ന് സ്വകാര്യ ടിവി ചാനല്‍ ഓഫീസില്‍ ഫോണില്‍ വിളിച്ച് പൂജാര പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. പൊലീസ് അന്വേഷണം നടത്തിയാലും താന്‍ തന്റെ പണി തുടരുമെന്നും പൂജാര പറഞ്ഞു.

നടിയോട് 25 കോടി രൂപ ആവശ്യപ്പെട്ടത് എന്തിനാണെന്ന് പോലീസിന് അറിയാമെന്നും വെെകാതെ ഈ കാര്യം താന്‍ തന്നെ വെളിപ്പെടുത്തുമെന്നും പൂജാര . പണം കിട്ടാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും പൂജാര ഫോണിലൂടെ വ്യക്തമാക്കി.

ചാനലില്‍ നിന്ന് ഫോണ്‍ റെക്കാഡ് ശേഖരിച്ച്‌ നടപടി സ്വീകരിക്കുമെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ പി.പി. ഷംസ് പറഞ്ഞു. വെടിവയ്‌പിനെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. കൃത്യമായ മൊഴി നല്‍കാന്‍ നടിയും തയ്യാറായിട്ടില്ല . . ഒരുതവണ മാത്രമാണ് അവര്‍ മൊഴി നല്‍കിയത്. വീണ്ടും എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും സഹകരിക്കാന്‍ തയ്യാറായിട്ടില്ല.

നടിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചാല്‍ മാത്രമേ അന്വേഷണത്തില്‍ പുരോഗതി സാധ്യമാകൂ എന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button