KeralaLatest NewsIndia

തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവിന്‍റെ മകനെതിരെ വിവാഹത്തട്ടിപ്പ് ആരോപണം

തിരുവനന്തപുരത്തു നിന്ന് ഗൾഫിൽ പോകുന്നുവെന്ന് പറഞ്ഞ് കൊച്ചിയിലെ ഭാര്യയെ കാണാൻ പോകും

തിരുവനന്തപുരം ; കോൺഗ്രസ് നേതാവിന്‍റെ മകനെതിരെ വിവാഹത്തട്ടിപ്പ് ആരോപണം.ഭാര്യയും മക്കളുമുള്ള കാര്യം മറച്ച് വിവാഹം കഴിച്ചതായും 130 പവൻ സ്വാർണാഭരണവും പണവും തട്ടിയെടുത്തതായുമാണ് പരാതി. കോണ്‍ഗ്രസ് നേതാവും കര്‍ഷക കോണ്‍ഗ്രസ് മുന്‍ ജില്ലാപ്രസിഡന്‍റുമായ കെ എസ് അനിലിന്‍റെ മകന്‍ അമലിനെതിരെയാണ് നെയ്യാറ്റിന്‍കര സ്വദേശിനി പരാതി നല്‍കിയത്. വിവാഹത്തിന് ശേഷം സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് ശാരീരികമായും മാനസികമായും അമൽ പീഡിപ്പിച്ചിരുന്നു.

ഗൾഫിലേക്കെന്ന് പറഞ്ഞ് ഇയാൾ ഇടക്കിടെ വീട്ടിൽ നിന്ന് പോകാറുണ്ടായിരുന്നു. എന്നാലത് കൊച്ചിയിലുള്ള മറ്റൊരു ഭാര്യയുടെ അടുത്തേക്കാണെന്ന് തനിക്ക് പിന്നീടാണ് മനസ്സിലായത്. അമലിന്‍റെ വീട്ടുകാരും ഇതിനെല്ലാം കൂട്ട് നിന്നുവെന്നും യുവതി ആരോപിച്ചു.അമലിന് വിദേശത്ത് രണ്ട് ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയതെന്നാണ് യുവതിയുടെ പരാതി. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒന്നരവയസ്സ് പ്രായമായ കുട്ടിയുണ്ട്.

അമലിന് മറ്റൊരു ഭാര്യയും കുഞ്ഞും ഉണ്ടെന്നറിഞ്ഞതോടെയാണ് താൻ വിവാഹത്തട്ടിപ്പിന് ഇരയായെന്ന കാര്യം യുവതി മനസ്സിലാക്കിയത്. അമലിനും കുടുംബത്തിനുമെതിരെ പാറശാല പൊലീസില്‍ യുവതി പരാതി നല്‍കിയിരുന്നു. പക്ഷെ, ഉന്നതരാഷ്ട്രീയ ഇടപെടല്‍ മൂലം നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button