
കാലടി : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എംസി റോഡില്‍ കാലടി പാലത്തില്‍ വെച്ചായിരുന്നു സംഭവം.കൊറ്റമം സ്വദേശി ജോസിന്റെ കാറ് ഒടിക്കൊണ്ടിരുന്നപ്പോള്‍ തീപിടിച്ചത്. വാഹനത്തില്‍ നിന്ന് പുകയുയര്‍ന്ന ഉടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ആളപായം ഒഴിവായി. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. കാർ പൂർണമായും കത്തി നശിച്ചു.
Post Your Comments