![](/wp-content/uploads/2019/02/whatsapp-video-2019-02-09-at-4.37.40-pm.mp4.00_01_30_15.still002.jpg)
കൊച്ചി : രാമലീല ,ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ കുറഞ്ഞ കാലം കൊണ്ട് തന്നെ വിജയ സിനിമകളുടെ തോഴന്‍ എന്ന് വിളിപ്പേര് സ്വന്തമാക്കിയ സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി. കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു.
സെന്റ് തെരെസസ് കോളേജില്‍ ലക്ചററായി സേവനമനുഷ്ടിക്കുകയാണ് സൗമ്യ. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. വൈറ്റില പള്ളിയില്‍ വെച്ച് ഇന്ന് വൈകുന്നേരമായിരുന്നു വിവാഹ ചടങ്ങുകള്‍, സിനിമാ രംഗത്ത് നിന്ന് നടന്‍ ദിലീപ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം എന്നിവര്‍ വിവാഹചടങ്ങില്‍ പങ്ക് കൊണ്ടു.
Post Your Comments