ലഖ്‌നൗ : അലിഗഢ് സര്‍വകലാശാലയ്ക്കുള്ളില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച. 15 ദിവസത്തിനകം വിഷയത്തില്‍ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വൈസ് ചാന്‍സിലര്‍ താരിഖ് മന്‍സൂറിന് യുവമോര്‍ച്ച നല്‍കിയ കത്തില്‍ പറയുന്നു.
യുവമോര്‍ച്ച അലിഗഢ് ജില്ലാ അധ്യക്ഷന്‍ മുകേഷ് സിങ് സോധിയാണ് വൈസ് ചാന്‍സിലറിന് കത്ത് സമര്‍പ്പിച്ചത്. ആയിരകണക്കിന് ഹിന്ദു വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയില്‍ പഠനം നടത്തുന്നുണ്ട്. പ്രാര്‍ഥിക്കാന്‍ ക്ഷേത്രമില്ലാത്തതിന്റെ അഭാവം അവരെ അലട്ടുന്നുണ്ടെന്നും വൈസ് ചാന്‍സിലര്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയാല്‍ രാജ്യത്തെ ഹിന്ദുമുസ്ലിം ഐക്യത്തിന്റെ ശക്തി വെളിപ്പെടുത്തുന്നതിനും രാജ്യത്തിന് നല്ലൊരു സന്ദേശം നല്‍കാനും സാധിക്കുമെന്നും കത്തില്‍ പറയുന്നു.
അലിഗഢ് സര്‍വകലാശാല സ്ഥാപകനായ സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ പറഞ്ഞിരുന്നത് മുസ്ലിങ്ങളും ഹിന്ദുക്കളും അലിഗഢ് സര്‍വകലാശാലയുടെ രണ്ടു കണ്ണുകളാണെന്നാണെന്ന കാര്യവും കത്തില്‍ യുവമോര്‍ച്ച് അദ്ധ്യക്ഷന്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ കത്തിനെ സംബന്ധിച്ച് അലിഗഢ് സര്‍ലകലാശാല അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
Post Your Comments