NewsInternational

മഡുറോയ്ക്ക് പിന്തുണയുമായി പ്രമുഖര്‍

 

കാരക്കാസ്: പാശ്ചാത്യ അട്ടിമറി ശ്രമങ്ങളെ ചെറുത്തുനില്‍ക്കുന്ന വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് പിന്തുണയുമായി ലാറ്റിനമേരിക്കയിലെയും യൂറോപ്യന്‍ യൂണിയനിലെയും പ്രമുഖര്‍. 27 രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറോളം പ്രമുഖര്‍ മഡൂറോയ്ക്ക് പിന്തുണ നല്‍കി കത്തയച്ചത്. വെനസ്വേലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തില്‍ ഇവര്‍ ഒപ്പുവച്ചു.

വെനസ്വേലയെ ആഗോളമായി പിന്തുണയ്ക്കാനാവശ്യപ്പെട്ടുകൊണ്ട് ഉറുഗ്വേ പ്രസിഡന്റ് തബാരെ വാക്വസും മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേ മാന്വല്‍ ലോപ്പസ് ഒബ്രഡോറും ഉറുഗ്വേയില്‍ ഒത്തുചേരും. കത്തില്‍ മുന്‍ ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസേഫ്, യൂറോപ്യന്‍ പാര്‍ലമെന്റിന്റെ വൈസ് പ്രസിഡന്റ് ദിമത്രിയോസ് പാപ്പാഡിമോളിസ് അടക്കമുള്ള 500 പ്രമുഖര്‍ ഒപ്പുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button