Latest NewsHealth & Fitness

അമിതവണ്ണമകറ്റണോ? വീട്ടില്‍ തന്നെയുണ്ട് മാര്‍ഗങ്ങള്‍

അമിത വണ്ണം ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്്‌നമാണ്. ഭക്ഷണ രീതികളും ശരിയായ വ്യായാമമില്ലാത്തതുമാണ് പൊണ്ണത്തടിക്ക് കാരണം. ഭക്ഷണക്രമത്തില്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ അമിതവണ്ണം കുറയ്ക്കാം ഒപ്പം ജീവിത ശൈലീരോഗങ്ങളെയും അകറ്റാം. ഭക്ഷണം കഴിക്കാന്‍ നിശ്ചിത സമയം തിരഞ്ഞെടുക്കുക. തടികുറയ്ക്കാനുള്ള ശ്രമത്തിനിടെ പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. കഴിവതും അത് വീട്ടില്‍ നിന്നുതന്നെ കഴിയ്ക്കണം. ഭക്ഷണത്തില്‍ പഴവര്‍ഗങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

ദിവസം 8- 10 ഗ്ലാസ് ശുദ്ധജലം നിര്‍ബന്ധമായും കുടിക്കുക. കൃത്രിമ പാനീയങ്ങള്‍ ഒഴിവാക്കി പകരം ഫ്രഷ് ജ്യൂസ് കുടിക്കാം. പഞ്ചസാര പരമാവധി ഒഴിവാക്കുക. ബേക്കറി , ഫാസ്റ്റ് ഫുഡ് എന്നിവ നിര്‍ബന്ധമെങ്കില്‍ ആഴ്ചയില്‍ ഒരു പ്രാവശ്യം മാത്രം കഴിക്കുക. ‘ ഡ്രൈ ഫ്രൂട്ട്‌സ് ദിവസം ഒരു നേരം കഴിക്കാം.

കൊഴുപ്പ് അടങ്ങിയ രാത്രി ഭക്ഷണം അമിതവണ്ണം മാത്രമല്ല ഹൃദ്രോഗം ഉള്‍പ്പടെ രോഗങ്ങളും സമ്മാനിക്കുന്നു. രാത്രി സസ്യാഹാരം മാത്രം കഴിക്കുക. അത്താഴം ഉറക്കത്തിന് രണ്ട് മണിക്കൂര്‍ മുന്‍പ് എങ്കിലും കഴിച്ചിരിക്കണം. ഭക്ഷണം നിയന്ത്രിച്ചതു കൊണ്ടുമാത്രം കാര്യമില്ല. എല്ലാ ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്തിരിക്കണം. നടത്തവും ശീലമാക്കുക.

shortlink

Post Your Comments


Back to top button