NattuvarthaLatest NewsCrime

പൂട്ടിക്കിടക്കുന്ന ആശുപത്രിയില്‍ മോഷണം : പ്രതി അറസ്റ്റില്‍

കണ്ണൂര്‍ : തളാപ്പിലെ അടഞ്ഞു കിടക്കുന്ന രാജേശ്വരി ആശുപത്രിയില്‍ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍ തിരുവനന്തപുരം സ്വദേശി ടി.വി അന്‍സാര്‍ 31 ആണ് പൊലീസിന്റെ പിടിയിലായത്. ടൗണ്‍ എസ്‌ഐ ശ്രീജീത്ത് കോടേരിയുടെ നേതൃത്വത്ിലുള്ള പൊലീസ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ആശുപത്രിയുടെ വടക്കുഭാഗത്തായി കൂട്ടിയിട്ട ജനല്‍ക്കമ്പികള്‍, യന്ത്രസാമഗ്രികള്‍, ഇരുമ്പ് സാാധനങ്ങള്‍ എന്നിവയാണ് പ്രതി മോഷ്ടിച്ചത് ഫെബ്രുവരി നാലാം തീയ്യതി രാത്രിയായിരുന്നു മോഷണം. ഇയാള്‍ കഴിഞ്ഞ ജനുവരി നാലാം തീയ്യതിയാണ് മറ്റൊരു മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് ഇറങ്ങിയത്. കമ്പിപ്പാര, ഹാമര്‍ എന്നിവ ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. കണ്ണൂര്‍ ഭാഗങ്ങലില്‍ നിരവധി മോഷണക്കേസുകളില്‍ അന്‍സാര്‍ പ്രതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button