Latest NewsKerala

ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിക്ക് കേസ് നടത്താന്‍ 5 ലക്ഷം രുപ നല്‍കിയത് ആരാണെന്ന് വ്യക്തമാക്കണം -സ്വാമി അയ്യപ്പദാസ്

ചെറുകോല്‍പുഴ : ശബരിമല പ്രവേശനം നടത്തിയ ബിന്ദു അമ്മിണിക്ക് കേസ് നടത്താന്‍ 5 ലക്ഷം രുപ നല്‍കിയതാരെന്ന് വ്യ്ക്തമാക്കണമെന്ന് അയ്യപ്പസേവാ സമാജം ദേശീയ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്. കേരള സര്‍ക്കാരിന്റെ സ്‌പോണ്‍സേര്‍ഡ് പോഗ്രാമാണിതെന്നും അദ്ദേഹം ആരോപിച്ചു.

മതേതരമല്ല, വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ വിശ്വാസികള്‍ പീഡനത്തിന് വിധേയരാവുകയാണ്. ശബരിമല വിഷയത്തില്‍ ആചാരഅനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് അനുകുലമല്ലാത്ത വിധിയാണ് പുറത്തുവരുന്നതെങ്കില്‍ ഇനി സമരമുഖത്ത് ഇറങ്ങുന്നത് സന്ന്യാസി സമൂഹമായിരിക്കുമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. എല്ലാം തുറന്നു പറയാനുള്ള ആര്‍ജവം നേടി നാം സനാതന ധര്‍മ്മികളാകണം, അല്ലാത്തപക്ഷം സനാതന സംസ്‌കാര അടിസ്ഥാന പ്രമാണങ്ങള്‍ക്ക് ക്ഷതം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button