Latest NewsIndia

വിഷമദ്യദുരന്തത്തിൽ 26 മരണം

ലക്നൗ: വിഷമദ്യദുരന്തത്തിൽ 26 പേർ മരിച്ചു. ഉത്തർപ്രദേശിലെ രണ്ടിടങ്ങളിലായാണ് ദുരന്തമുണ്ടായത്.സഹാരൻപൂരിൽ പതിനാറും ഖുശിനഗറിൽ പത്തുപേരും മരിച്ചു. ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം നടന്നത്. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതം നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

സംഭവത്തെ തുടർന്ന് കുശിനഗറിലെ എക്സൈസ് ഇൻസ്പെക്ടർ, രണ്ട് ഹെഡ് കോൺസ്റ്റബിൾ, രണ്ട് കോൺസ്റ്റബിൾമാർ എന്നിവരെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button