തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പിലെ കേന്ദ്രവിഷയം ശബരിമല യുവതി പ്രവേശനമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമലവിഷയം കാരണം ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറാന്‍ വേണ്ടത്ര കഴിയുമോ എന്ന സംശയം പല ഭാഗത്തു നിന്നും ഉയര്‍ന്നുവരുന്നുണ്ട്. അത്തരം സന്ദേഹങ്ങള്‍ക്ക് ഒരു അടിസ്ഥാനമില്ല. ഈ ആശങ്ക പരത്തുന്നതിന്, ബിജെപിയുഡിഎഫ് കേന്ദ്രങ്ങളെ പിന്തുണച്ച് വിവിധ മാധ്യമങ്ങളുടെ പേരില്‍ പുറത്തുവന്ന സര്‍വേ പ്രവചനങ്ങള്‍ കാരണമായിട്ടുണ്ട്. ജനമനസ്സുകളെ പാകപ്പെടുത്താനായി വിലയ്ക്കെടുക്കപ്പെടുന്ന രാഷ്ട്രീയതന്ത്രമാണ് ഇത്തരം സര്‍വേ റിപ്പോര്‍ട്ടുകളെന്നും കേടിയേരി ബാലകൃഷ്ണന്‍ ഫേസ് ബുക്ക് പേജില്‍ പറഞ്ഞു.
2004ലെ ലോക്സഭാ വോട്ടെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് ആറും യുഡിഎഫിന് 14 ഉം സീറ്റാണ് ചാനല്‍ സര്‍വേകള്‍ പ്രവചിച്ചത്. എന്നാല്‍, ഫലം വന്നപ്പോള്‍ എല്‍ഡിഎഫിന് 18 ഉം യുഡിഎഫിനും എന്‍ഡിഎയ്ക്കും ഓരോ സീറ്റുവീതവുമാണ് ലഭിച്ചത്. അതുകൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പുള്ള ഇത്തരം പ്രവചന സര്‍വേ റിപ്പോര്‍ട്ടുകള്‍ക്ക് കഴമ്പില്ല. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജനങ്ങള്‍ നല്‍കാന്‍ പോകുന്നത് 2004ലെ പോലുള്ള വന്‍ വിജയമാകും.
Post Your Comments